നടി തപ്‌സി പന്നു വിവാഹിതയായി; വരൻ ബാഡ്മിന്റൺ താരം മത്യാസ് ബോ

tapsee

ബോളിവുഡ് നടി തപ്‌സി പന്നു വിവാഹിതയായെന്ന് റിപ്പോർട്ട്. ബാഡ്മിന്റൺ താരം മത്യാസ് ബോയാണ് വരൻ. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ബുധനാഴ്ച ആരംഭിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

സംവിധായകൻ അനുരാഗ് കശ്യപ്, തപ്‌സിയുടെ ചിത്രമായ ധപഡിലെ താരം പവൈൽ ഗുലാട്ടി എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. 2013ലെ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പരിചയപ്പെടുന്നത്

ഷാരുഖ് നായകനായി എത്തിയ ഡങ്കിയാണ് തപ്‌സിയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഫിർ ആയ് ഹസീൻ ദിൽറുബയാണ് ഇനി ഇറങ്ങാനിരിക്കുന്ന ചിത്രം
 

Share this story