അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരുക്കേറ്റു; വാരിയെല്ലിന് ക്ഷതം

bachan

ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരുക്ക്. പ്രഭാസ് നായകനായി എത്തുന്ന പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു

വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് നിർദേശം.
 

Share this story