വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ധ്രുവനച്ചത്തിരം ഉടൻ തീയറ്ററുകളിലേക്ക്

dhruvanachathiram

വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. 2017ൽ ചിത്രീകരണം ആരംഭിച്ച ചിത്രം പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ പ്രതിബന്ധങ്ങളെല്ലാം കടന്ന് സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിലാണ് സിനിമ ഇറങ്ങുന്നത്. ജോമോൻ ടി ജോണാണ് ക്യാമറ. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.
 

Share this story