ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തുടർന്നും താമസിക്കാൻ ഇടക്കാല ഉത്തരവിടണം; പുതിയ ഹർജിയുമായി വിജയ്‌യുടെ ഭാര്യ
Mar 7, 2026, 14:58 IST
നടൻ വിജയ്‌ക്കെതിരെ വിവാഹമോചന കേസ് നൽകിയതിന് പിന്നാലെ പുതിയ ഹർജിയുമായി ഭാര്യ സംഗീത കോടതിയിൽ. താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തു കൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത കോടതിയെ സമീപിച്ചത്.
വിജയ്‌യുടെ പരസ്ത്രീ ബന്ധവും ദാമ്പത്യത്തിലെ ക്രൂരതയും ചൂണ്ടിക്കാട്ടിയാണ് സംഗീത വിജയ്‌ക്കെതിരെ വിവാഹമോചന ഹർജി നൽകിയത്. നിലവിൽ താമസിക്കുന്ന വസതിയിൽ തുടർന്നും താമസിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഇടക്കാല ഉത്തരവ് നൽകണമെന്ന് സംഗീത ആവശ്യപ്പെടുന്നു.
വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തനിക്ക് വിജയ്‌യുടെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. 1999 ഓഗസ്റ്റ് 25നാണ് വിജയ് യും സംഗീതയും വിവാഹിതരായത്. ഇവർക്ക് ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്.
