സ്റ്റൈലിഷ് ലുക്കിൽ അനൂപ് മേനോൻ; 'മലയാളത്തിന്റെ നാഗാർജുന'യെന്ന് ആരാധകർ: 'വൈൽഡ്' വരുന്നു
'കാട്ടുചെമ്പകം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ പിന്തുണ ഉറപ്പാക്കിയ നടനാണ് അനൂപ് മേനോൻ. ഇപ്പോഴിതാ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പുതിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
കറുത്ത ഷർട്ടും സൺഗ്ലാസും വെള്ള നിറത്തിലുള്ള വാച്ചും ധരിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള അനൂപ് മേനോനെയാണ് പുറത്തുവിട്ട ചിത്രത്തിൽ കാണാനാവുന്നത്. നാഗാർജുനയെ പോലെ ഉണ്ടെന്നാണ് ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്.
വൈൽഡ് എന്ന പുതിയ ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിതെന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ പോസ്റ്റർ അനൂപ് മേനോൻ പങ്കുവച്ചിരുന്നു. എന്നാൽ അത് എഐ ആണെന്നായിരുന്നു കമന്‍റുകൾ.
അലി സഫറിന്‍റെ സംവിധാനത്തിൽ സാറ സ്റ്റീഫന്‍ ആണ് നായികയായി എത്തുന്നതെന്നാണ് പുറത്തുവിട്ട പോസ്റ്ററിൽ നിന്നും വ‍്യക്തമാവുന്നത്. സിനിമയുടെ ചിത്രീകരണം കൂർഗിൽ പുരോഗമിച്ചു വരുകയാണെന്ന് അനൂപ് മേനോൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു.
