ഫാന്റസി ലോകമൊരുക്കി 'അതിമനോഹരം'; ശ്രദ്ധ നേടി 'സുന്ദര രാവണനേ' ഗാനം

അതിമനോഹരം

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. കേരളപ്പിറവി ദിനത്തിലാണ് ഗാനം പുറത്തുവിട്ടത്. മായാരാവണനേ.... മന്മഥമോഹനസുന്ദരനേ എന്നാരംഭിക്കുന്ന ഗാനം നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്‌ടിക്കുന്നത്. ഹരിനാരായണന്‍റെ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് ഇണമിട്ടിരിക്കുന്നു. എം.ജി. ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ലൗലജൻ പി.സി. എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കിയുള്ള ഒരു പൊലീസ് പ്രൊസീജിയർ ഡ്രാമയായിട്ടാണ് അതിമനോഹരം എത്തുന്നത്. മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു.

ഇഷ്ക്ക്,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഷഫീഖ് വി.ബി,ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്.

മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ്ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ - അഫ്നാസ് . വി. സ്റ്റിൽസ് - അമൽ.സി. സദർ .പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags

Share this story