ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് തീയതി എത്തി

യൂണിറ്റ്

തിയേറ്ററിൽ ഹിറ്റായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി ഒടിടിയിൽ കാണാം. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരുന്നത്. ചിത്രം ഒക്റ്റോബർ 2 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ​

ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ 300 കോടിക്കടുത്ത് കളക്ഷൻ നേടിയിരിക്കുകയാണ്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.

Tags

Share this story