ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കാലിലെ രക്തക്കുഴലുകളുടെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

തനിക്ക് നൽകിയ പിന്തുണക്ക് ആരാധകർക്ക് നന്ദി പറയുന്നതായി അമിതാഭ് ബച്ചൻ എക്‌സിൽ കുറിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 

Share this story