ബോക്‌സ് ഓഫീസിന് മുന്നറിയിപ്പ്: ആടുതോമയും ക്രിസ്റ്റഫറും നാളെ കൊമ്പുകോര്‍ക്കും

Movie

മലയാളി സിനിമാസ്വാദകരെ ആവേശക്കൊടുമുടി കയറ്റാന്‍ താരരാജാക്കന്‍മാര്‍ എത്തുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറും  മോഹന്‍ലാല്‍ ചിത്രമായ സ്ഫടികവും നാളെ തിയേറ്ററുകളിൽ എത്തും. 

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രമാണ് സ്ഫടികം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഫടികം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2 കോടിയോളം രൂപയോളം നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് തയ്യാറായത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4K അറ്റ്മോസ് മിക്സിലാണ് സ്ഫടികം എത്തുന്നത്. 

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫര്‍'. 'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'.

Share this story