'ചത്താ പച്ച' ഒടിടിയിലേക്ക്; കരാറായത് വൻ തുകയ്ക്ക്

Movie

മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ചത്താപച്ചയുടെ സ്ട്രീമിങ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. വൻതുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 19 മുതൽ ചിത്രം ഒടിടിയിലൂടെ സ്ട്രീം ചെയ്യും. മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്നാണ് ചത്താ പച്ചയെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം തിയെറ്ററുകളിൽ ഗംഭീരപ്രകടനമാണ് കാഴ്ച വച്ചത്.

ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്. ആഗോള ബോക്സ് ഓഫിസിൽ നിന്ന് ചിത്രം 33.32 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.

Tags

Share this story