പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

murder

ആന്ധ്രാപ്രദേശിൽ നടൻമാരായ പവൻ കല്യാണിന്റെയും പ്രഭാസിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. എലൂരുവിലാണ് സംഭവം. കിഷോർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഷോറിനൊപ്പം ജോലി ചെയ്യുന്ന ഹരികുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഹരികുമാർ പ്രഭാസിന്റെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിനെ കിഷോർ ചോദ്യം ചെയ്യുകയും ഇതേ തുടർന്ന് തർക്കം ഉടലെടുക്കുകയുമായിരുന്നു. ഇരുവരും തങ്ങളുടെ ഇഷ്ടതാരങ്ങളെ ചൊല്ലി ഏറ്റുമുട്ടുകയുമായിരുന്നു. സിമന്റ് കട്ട കൊണ്ടുള്ള അടിയേറ്റാണ് കിഷോർ കൊല്ലപ്പെട്ടത്.
 

Share this story