രജനികാന്തിന്റെ പുതിയ ചിത്രം ലാൽ സലാമിന്റെ പ്രദർശനം തടയണമെന്ന് പരാതി

lal

രജനികാന്തിന്റെ പുതിയ ചിത്രമായ ലാൽ സലാമിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി. സാമൂഹിക പ്രവർത്തകയായ സെൽവമാണ് പരാതി നൽകിയത്. സിനിമയിൽ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന തരത്തിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നും ഇവർ അഭിനയിച്ച സിനിമ പുറത്തിറക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു

സമാധാനപരമായി ജീവിക്കുന്ന തമിഴ് നാട്ടുകാർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംവിധായക ഐശ്വര്യ രജനികാന്തിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം മുമ്പ് നടത്തിയ പരാമർശത്തിൽ ധന്യ ബാലകൃഷ്ണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
 

Share this story