നഴ്‌സുമാരെ കുറിച്ചുള്ള വിവാദ പരാമർശം; നന്ദമുരി ബാലകൃഷ്ണ മാപ്പ് പറഞ്ഞു

balakrishna

ടോക്ക് ഷോയ്ക്കിടെ നഴ്‌സുമാരെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. അൺ സ്റ്റോപ്പബിൾ വിത്ത് എൻ ബി കെ എന്ന ബാലകൃഷ്ണ അവതാരകനായ ചാനൽ ടോക്ക് ഷോയിൽ മറ്റൊരു സൂപ്പർ താരം പവൻ കല്യാണിനോട് സംസാരിക്കവെയാണ് വിവാദ പരാമർശമുണ്ടായത്

മുമ്പ് സംഭവിച്ച അപകടത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. തന്നെ പരിചരിക്കാനെത്തിയ നഴ്‌സ് വളരെ ഹോട്ട് ആണെന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. പരിപാടി ടെലികാസ്റ്റ് ചെയ്തതോടെ ഒരു കൂട്ടം നഴ്‌സുമാർ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ലൈംഗിക ചുവയുള്ള പരാമർശത്തിൽ താരം മാപ്പ് പറയണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്നാണ് നടൻ ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറഞ്ഞത്


 

Share this story