ഡ്രസിന്‍റെ പേരിൽ സൈബർ അറ്റാക്ക്; വിമർശനങ്ങൾക്ക് മറുപടിയുമായി നസ്രിയ

നസ്രിയ

സീൻ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ ധരിച്ച വസ്ത്രത്തിന്‍റെ പേരിൽ കടുത്ത സൈബർ അറ്റാക്ക് നേരിടുകയാണ് നടി നസ്രിയ നസീം. എന്നാൽ വിമർശനങ്ങളുടെയൊക്കെ മുനയൊടിക്കുന്ന മറുപടി പോസ്റ്റ് ചെയ്തിരിക്കുക‍യാണ് താരം. വിമർശനത്തിന് കാരണമായ അതേ വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് താരം ഇൻസ്റ്റഗ്രാമിൽ സീൻ എന്ന കുറിപ്പോടെ പങ്കു വച്ചിരിക്കുന്നത്. പച്ച നിറമുള്ള ഓഫ് ഷോൾഡർ ഗൗണും ഷോളുമാണ് നസ്രിയ ധരിച്ചിരുന്നത്.

ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള വസ്ത്രമാണെന്നായിരുന്നു പ്രധാന ആരോപണം. നസ്രിയ ഇത്തരത്തിൽ വസ്ത്രം ധരിക്കുമെന്ന് കരുതിയില്ലെന്നാണ് കൂടുതൽ പേരും കമന്‍റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇതേ വസ്ത്രത്തിലുള്ള ഫോട്ടോകളെ പ്രമുഖ താരങ്ങളെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. നസ്‌ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി എന്നിവരാണ് ചിത്രത്തിനു താഴെ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

12 വർഷങ്ങൾക്കു ശേഷമാണ് നസ്രിയ തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. സൂര്യ നായകനാകുന്ന സിനിമയിൽ നസ്‌ലിനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതിനിടെയാണ് താരം കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

Tags

Share this story