നർത്തകിയും സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ അന്തരിച്ചു
Wed, 1 Mar 2023

നർത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
ദൂരദർശനിലെ ആദ്യകാല അനൗൺസർ കൂടിയാണ്. പരസ്യസംവിധായകൻ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്നുച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.