ധോണിയും ദീപക് ചാഹറും ചെന്നൈയിലെ തീയറ്ററിൽ; കണ്ടത് മഞ്ഞുമ്മൽ ബോയ്‌സ്

dhoni

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയ ശേഷം എം എസ് ധോണി നേരെ പോയത് ചെന്നൈയിലെ തീയറ്ററിലേക്ക്. മലയാളികൾക്കും ഏറെ അഭിമാനിക്കാം. ധോണിയും സഹതാരം ദീപക് ചാഹറും കാണാൻ പോയത് സൂപ്പർ ഹിറ്റായി മാറി മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാള ചിത്രം കാണുന്നതിനായാണ്. 

ചെന്നൈയിലെ പിവിആർ സത്യം സിനിമാസിലാണ് ധോണിയും ദീപക് ചാഹറും മഞ്ഞുമ്മൽ ബോയ്‌സ് കാണാനെത്തിയത്. ധോണി സിനിമ കാണാനെത്തി എന്ന അറിഞ്ഞതോടെ തീയറ്ററിന് പുറത്തെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെന്ന പോലെ മഞ്ഞ ജേഴ്‌സിയും ധരിച്ച് ആരാധകരും പ്രവഹിച്ചു. 

ധോണിയും ദീപക് ചാഹറും സിനിമ കണ്ടുകഴിഞ്ഞ് മടങ്ങുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബംഗളൂരുവിനെതിരായ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയിച്ചത്.
 


 

Share this story