സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേചാര ട്രെയിലര്‍ പുറത്തുവിട്ടു; നിമിഷ നേരം കൊണ്ട് വൈറല്‍
Jul 6, 2020, 17:49 IST
സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ബുദത്തോട് പൊരുതുന്ന രണ്ട് പേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. സുശാന്തും സഞ്ന സങ്കിയുമാണ് ചിത്രത്തിലെ നായിക, നായക കഥാപാത്രങ്ങളായി എത്തുന്നത്.
ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റുഡിയോയാണ് നിര്‍മാണം. എ ആര് റഹ്മാന് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ജൂലൈ 24ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും. സുശാന്തിനോടുള്ള ആദരസൂചകമായി സൗജന്യമായാണ് പ്രദര്‍ശനം. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്