ധ്വജപ്രണാമവും ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും വേണ്ട; ഷെയ്ൻ നിഗം ചിത്രം ഹാൽ സെൻസർ കുരുക്കിൽ

ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ഹാൽ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. ഇതുൾപ്പെടെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ നിർമാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബർ 12നാണ് ചിത്രത്തിന്റെ റീലീസ് ആദ്യം തീരുമാനിച്ചത്. പിന്നീട് റിലീസ് മാറ്റി വെക്കുകയായിരുന്നു.
ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണിത്. സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, വിനീത് ബീപ്കുമാർ, കെ മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും