മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം

boys

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമാതാവ് ഷോൺ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും ഇഡി ചോദ്യം ചെയ്യും

സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ നിർമാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിർമാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചെലവ്. സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ പദ്ധതിയുണ്ടായിരുന്നു എന്നാണ് ഇതിനർഥമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
 

Share this story