ഓസ്‌കാറുകൾ വാരിക്കൂട്ടി എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്; ഇന്ത്യക്കും അഭിമാന നേട്ടം

oscar

95ാമത് ഓസ്‌കാർ നിശയിൽ അവാർഡുകൾ വാരിക്കൂട്ടി എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രം. മികച്ച ചിത്രം, സംവിധാനം, തിരക്കഥ അടക്കമുള്ള അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഓസ്‌കാർ പുരസ്‌കാര വേദിയിൽ ഉണ്ടായത്. ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന പാട്ടിനാണ് ഓസ്‌കാർ. 

മികച്ച ചിത്രം: എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച നടി: മിഷേൽ യോ (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്)
മികച്ച നടൻ: ബ്രണ്ടൻ ഫ്രെസർ (ദി വെയിൽ)
മികച്ച സംവിധാനം: ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനർട്ട്(എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്)
മികച്ച എഡിറ്റിംഗ്(എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്)
സൗണ്ട് ഡിസൈൻ: ടോപ് ഗൺ, മാവറിക്
മികച്ച അവലംബിത തിരക്കഥ: വുമൺ ടോക്കിംഗ്
മികച്ച തിരക്കഥ: എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്
വിഷ്വൽ എഫക്ട്‌സ്: അവതാർ, വേ ഓഫ് വാട്ടർ
ഒറിജിനൽ ബാക്ക് ഗ്രൗണ്ട് സ്‌കോർ: ഓൾ ക്വയറ്റ് ഓൺ ദ വെസ്‌റ്റേൺ ഫ്രണ്ട്

Share this story