കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കുടുംബം
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ച് കുടുംബം രംഗത്തെത്തിയിരിക്കുകയാ ണ്. പ്രമുഖ ബിസിനസുകാരനാണ് താരപുത്രിയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിവാഹവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പെട്ടെന്ന് തന്നെ പുറത്തുവിട്ടേക്കുമെന്ന വിവരങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കുടുംബം രംഗത്തെത്തി. വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീര്‍ത്തി സുരേഷ്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ചെന്നൈയിലെ ഫ്ളാറ്റില്‍ രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമാണ് കീര്‍ത്തി ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കഴിയുന്നത്. രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്.