ഫർഹാന മതവികാരം വ്രണപ്പെടുത്തുന്ന സിനിമയെന്ന് പരാതി; ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം
May 17, 2023, 11:51 IST

ഐശ്വര്യ രാജേഷ് നായികയായി എത്തിയ ഫർഹാന എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഐശ്വര്യക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് രംഗത്തുവന്നത്
നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പറയുന്നത്.