ആദ്യ ചിത്രമിറങ്ങാന്‍ കാത്തുനിന്നില്ല; യുവസംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

Dead

യുവസംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഹാന കൃഷ്ണ,അജു വര്‍ഗീസ്, ലാല്‍, ധ്രുവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'നാന്‍സി റാണി'യുടെ സംവിധായകനാണ്. ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത മരണം.

'നാന്‍സി റാണി'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. സംവിധായകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് അണിയണപ്രവര്‍ത്തകര്‍. ചലച്ചിത്ര മേഖലയിലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.

 2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി മനു ജെയിംസ് അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. സംസ്‌കാരം ഫെബ്രുവരി 26ന് വൈകിട്ട് മൂന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ പള്ളിയില്‍ നടക്കും.

Share this story