ചരിത്രം പിറന്നു: ആദ്യമായി 200 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ്

boys

ചരിത്ര നേട്ടം സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്‌സ്. മലയാളത്തിൽ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമെന്ന റെക്കോർഡാണ് സിനിമ സ്വന്തമാക്കിയത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം തീയറ്ററുകളിൽ ചലനം സൃഷ്ടിച്ച് ഇപ്പോഴും മുന്നേറുകയാണ്

ചിത്രത്തിന് പ്രേക്ഷകർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച് നിർമാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ രംഗത്തുവന്നു. ആഗോള തലത്തിൽ 200 കോടി നേടിയ ചിത്രം. ചരിത്ര നേട്ടവുമായി മഞ്ഞുമ്മൽ ബോയ്‌സ്. എല്ലാവർക്കും നന്ദി എന്ന് സൗബിൽ ഫേസ്ബുക്കിൽ കുറിച്ചു

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രം ഹിറ്റായി മാറിയിരുന്നു. തമിഴ്‌നാട്ടിൽ മാത്രം 50 കോടിയിലേറെയാണ് സിനിമ നേടിയത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നൊരു ചിത്രം തമിഴ്‌നാട്ടിൽ ഇത്രയധികം കളക്ഷൻ നേടിയത്. കർണാടകയിൽ നിന്ന് 11 കോടിയിലേറെ തുകയും സിനിമ നേടി.
 

Share this story