ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു

carl

ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 50 വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടി വി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 

ആക്ഷൻ ചിത്രങ്ങളിലാണ് കൂടുതലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രെഡേറ്റർ, റോക്കി സിരീസ്, ഹാപ്പി ഗിൽമോർ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സിരീസുകൾ സംവിധാനം ചെയ്തിട്ടുണ്ട്.
 

Share this story