ഞാൻ മരിച്ചിട്ടില്ല; മരണവാർത്ത പുറത്തുവിട്ടത് ഈയൊരു കാരണത്താൽ എന്ന് പൂനം പാണ്ഡെ

poonam

അന്തരിച്ചെന്ന വാർത്തകൾ തള്ളി നടിയും മോഡലുമായ പൂനം പാണ്ഡെ.  ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കിയത്. സെർവിക്കൽ കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്നും പൂനം പാണ്ഡെ പറഞ്ഞു

വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം പാണ്ഡെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചതായി ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ മാനേജർ പോസ്റ്റ് ചെയ്തത്. നടിയുടെ കുടുംബം ഈ വാർത്തയോട് പ്രതികരിച്ചിരുന്നില്ല. ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം വാർത്തയെ സ്വീകരിച്ചത്

എന്നാൽ ഇന്ന് താരം വീഡിയോ വഴി പ്രത്യക്ഷപ്പെട്ട് താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സെർവിക്കൽ കാൻസറിനെ എങ്ങനെ നേരിടാമെന്ന് അറിയില്ലാത്തതിനാൽ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. സെർവിക്കൽ കാൻസർ പൂർണമായും തടയാവുന്നതാണ്. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും വാക്‌സിനിലൂടെയും സെർവിക്കൽ കാൻസറിനെ തടയാനാകും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്നും പൂനം പാണ്ഡെ പറയുന്നു
 

Share this story