ഇളയരാജയുടെ ഗാനങ്ങൾ നീക്കി; 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ലിക്സിൽ തിരിച്ചെത്തി

മൂവീസ്

ചെന്നൈ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വീണ്ടും പ്രദർശനത്തിനെത്തി. ഇളയരാജയുടെ മൂന്നു പാട്ടുകൾ ഉൾപ്പെട്ട ചിത്രം പ്രദർശിപ്പിക്കുന്നത് മദ്രാസ് ഹൈക്കടോതി താത്ക്കാലികമായി വിലക്കിയതോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കിയിരുന്നു. ഇപ്പോൾ മൂന്നു പാട്ടുകാളും സിനിമയിൽ നിന്നും നീക്കിയ ശേഷം ചിത്രം വീണ്ടും നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

ഇളമൈ ഇതോ ഇതോ, എൻ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേൻ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. ചിത്രത്തിൽ തന്‍റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടർന്ന് ചിത്രത്തിന്‍റെ പ്രദർശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേർ‌പ്പെടുത്തിയിരുന്നു.

Tags

Share this story