Saturday, 14 November 2026 About Us · Contact Us

പണ്ട് വയറ് കാണിച്ചെന്ന് പറഞ്ഞ് എന്തൊരു പുകിലായിരുന്നു; ഇപ്പോ ഇതിനാണല്ലോ മാര്‍ക്കറ്റ്: നസ്രിയയ്ക്കെതിരേ സൈബറാക്രമണം

Cyber Attack In The Name Of Dress Nazriya Responds To - നസ്രിയ
ഡ്രസിന്‍റെ പേരിൽ സൈബർ അറ്റാക്ക്; വിമർശനങ്ങൾക്ക് മറുപടിയുമായി നസ്രിയ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സീൻ. ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നസ്രിയയും നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ദുബായിൽ വച്ച് നടന്ന വീഡിയോ ലോഞ്ചിന് സൂര്യയും നസ്രിയയും നസ്ലിനും എത്തിയിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നസ്രിയ തമിഴ് സിനിമയിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

എന്നാൽ, വീഡിയോ ലോഞ്ചിന്‍റെ വീഡിയോ പുറത്തു വന്നതോടെ നസ്രിയയ്ക്കെതിരേ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടാവുന്നത്. പരിപാടിയിൽ നസ്രിയ ധരിച്ച വസ്ത്രമാണ് വിമർശനത്തിനുള്ള പ്രധാന കാരണം. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ഇതുവരെ സിനിമയിലോ പൊതുവേദികളിലോ നസ്രിയ ധരിച്ചു കാണാത്ത തരം വസ്ത്രമാണിത്. നസ്രിയയുടെ ഈ പുതിയ ലുക്ക് അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

”പണ്ട് വയര്‍ കാണിച്ചെന്നു പറഞ്ഞ് എന്തോരം പുകില്‍ ആയിരുന്നു”, “ടിവി പ്രോഗ്രാമില്‍ പുണ്യ മാസത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വന്ന ആളാണ് ഇത്”, “അയ്യേ ഇവളും തുടങ്ങിയോ?” “ഇനി ഉദ്ഘാടനം ചെയ്യാന്‍ ഇവളേം പ്രതീക്ഷിക്കാം”, “ഇതുപോലെ നടക്കുന്നോർക്ക് മാര്‍ക്കറ്റ്, ഒട്ടും ചേരുന്നില്ല”,

“വന്ന് വന്ന് ഈ കോലത്തില്‍ ആയോ, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു”, “ആദ്യം കണ്ടപ്പോള്‍ AI ആണെന്നാണ് വിചാരിച്ചത്”, എന്നാലും എന്‍റെ നസ്രിയ, പണ്ട് ധനുഷിന്‍റെ കൂടെയുള്ള ഒരു പടത്തില്‍ ഒരു പാട്ടില്‍ വയര്‍ കാണിച്ചു, അത് തന്‍റെയല്ല വേറെ ആരുടേയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരേ കേസ് കൊടുത്ത ആളാ” എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

ഇതിനു പിന്നാലെ നസ്രിയയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അന്ന് വയർ കാണിച്ചത് അവരുടെ അനുമതിയില്ലാതെയാണ്. എന്നാലിന്ന് അവർ അവർക്ക് കംഫർട്ടബിളായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതിന് എന്താണ് പ്രശ്നമെന്നാണ് ചിലർ തിരിച്ചു ചോദിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

06 Nov 2026
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026
ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

02 Nov 2026
ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

02 Nov 2026
മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?

02 Nov 2026