അർബുദത്തെ ചിരിച്ച് തോൽപ്പിച്ച ഇന്നസെന്റ്; ഒടുവിൽ നിത്യതയിലേക്ക് മടങ്ങി

innocent

ശരീരത്തെ കാർന്നുതിന്നുന്ന അർബുദമെന്ന മാരക രോഗത്തിന്റെ പിടിലായിട്ടും ജീവിതത്തെ ചിരിയോടെ കൊണ്ടുപോയ വ്യക്തിയാണ് മലയാളത്തിന്റെ മഹാ നടൻ കൂടിയായ ഇന്നസെന്റ്. രണ്ട് തവണ അർബുദത്തിന്റെ പിടിയിൽ നിന്നും കുതറി മാറി സിനിമയിലേക്ക് തിരിച്ചെത്തി അദ്ദേഹം. പക്ഷേ തന്റെ 75ാം വയസ്സിൽ എല്ലാവരുടെയും പ്രതീക്ഷകൾ ഇല്ലാതാക്കി അദ്ദേഹം നിത്യതയിലേക്ക് മടങ്ങുകയാണ്. മലയാള സിനിമാ രംഗത്തെ ഒരു ചരിത്രം കൂടിയാണ് മടങ്ങുന്നത്

കാൻസർ രോഗത്തെ ചിരിയോടെ നേരിട്ട ഇന്നസെന്റ് ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു. ചിരിക്ക് പിന്നിൽ(ആത്മകഥ, മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, കാൻസർ വാർഡിലെ ചിരി, ഇരിങ്ങാലക്കുടക്ക് ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി എന്നീ ചിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 

അഞ്ച് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ 750ലേറെ സിനിമകളിലാണ് ഇന്നസെന്റ് വേഷമിട്ടത്. മഴവിൽക്കാവടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ചലചിത്ര പുരസ്‌കാരം നേടി. തൃശ്ശൂർ ശൈലിയിലെ സംഭാഷണവും അനായാസ അഭിനയ തികവും കൊണ്ടാണ് ഇന്നസെന്റ് പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയത്. സിനിമക്കൊപ്പം രാഷ്ട്രീയ പ്രവർത്തനവും സജീവമായി അദ്ദേഹത്തിനുണ്ടായിരുന്നു. ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ, ചാലക്കുടി എംപി എന്നീ നിലകളിലും പ്രവർത്തിച്ചു

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നീണ്ട 18 വർഷക്കാലമാണ് അദ്ദേഹം പ്രവർത്തിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ആലീസ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. സോണറ്റ് മകനാണ്‌
 

Share this story