താരപുത്രിയായിട്ട് കാര്യമില്ല, അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥ: വെളിപ്പെടുത്തലുമായി വരലക്ഷ്മി

Varalakshmi

തമിഴിലെ പ്രശസ്ത നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാര്‍. അച്ഛനെ പോലെ തന്നെ മകളും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ്. ഇപ്പോള്‍ ഇതാ സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി. പുതിയ സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. 

താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്തതിനാല്‍ പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടെന്നും താന്‍ വളരെ പതുക്കെ വളര്‍ന്ന് വരാനുണ്ടായ കാരണം ഇതാണെന്നും വരലക്ഷ്മി വ്യക്തമാക്കി. 

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. അങ്ങനെ ലഭിക്കുന്ന ഒരു അവസരം പോലും തനിക്ക് വേണ്ടെന്നാണ് അവരോട് പറഞ്ഞതെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

Share this story