സുബിക്ക് കലാഭവൻ മണി നൽകിയ നടക്കാതെപോയ വാക്ക്

Subi Mani

അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് സുബിയെ മലയാളികൾ നെഞ്ചേറ്റിയിരുന്നത്. കോമഡി ഷോകളിലൂടെ വന്ന് പിന്നീട് സിനിമകളിലും, ടെലിവിഷനിലും സുബി തന്റെ സാന്നിധ്യമറിയിച്ചു. അഭിനേതാവിന് പുറമേ മികച്ച അവതാരക കൂടിയായിരുന്നു താരം. 

ഇതിനിടെ താരം വിവാഹത്തിലേക്ക് കടക്കാനും ആഗ്രഹിച്ചിരുന്നു. അതേസമയം, മുൻപ് സുബി സുരേഷ് കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. കലാഭവൻ താരത്തെ വിവാഹത്തിന് നിർബന്ധിച്ചതിനെ കുറിച്ചാണ് പറയുന്നത്.

‘കലാഭവൻ മണിച്ചേട്ടൻ ഒരിക്കൽ എന്റെ അടുത്ത് ചോദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. പ്രണയം ഉണ്ടോ എന്നൊക്കെ തിരക്കി. അപ്പോൾ ഞാൻ ഇല്ലെന്ന മറുപടി പറയുന്നത് കേട്ടിട്ട് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. നിനക്കും ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കും ഒരു ജീവിതം വേണം എന്നൊക്കെ പറഞ്ഞു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. നീ ഒരു നല്ല കല്യാണം കഴിക്കണം എന്നൊക്കെയും ഉപദേശിക്കുകയായിരുന്നു എന്നാണ് സുബി അന്ന് പറഞ്ഞത്.

നീ കല്യാണം കഴിച്ചാൻ നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു. ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല’- എന്നാണ് അന്ന് സുബി പറഞ്ഞത്. സുബിയുടെ ഈ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സുബി ചികിത്സയിലായിരുന്നു.  കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. 

Share this story