തീയറ്ററിലെ വൻ വിജയത്തിന് പിന്നാലെ കൽക്കി 2898 എഡി ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
Aug 17, 2024, 10:48 IST

ബാഹുബലി സീരീസിന് ശേഷം പ്രഭാസിന് വൻ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു കൽക്കി 2898 എ.ഡി. ആഗോള തലത്തിൽ 1200 കോടി രൂപയാണ് ചിത്രം തീയറ്ററുകളിൽ നിന്നും നേടിയത്. ഇന്ത്യയിൽ മാത്രം 650 കോടിക്ക് അടുത്താണ് കൽക്കി സ്വന്തമാക്കിയത് ജൂൺ 27നാണ് സിനിമ റിലീസായത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ശോഭന, വിജയ് ദേവരകൊണ്ട തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. തീയറ്ററുകളിലെ വൻ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലേക്കും എത്തുകയാണ് ചിത്രത്തിന്റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സും ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ആമസോൺ പ്രൈമിനുമാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ഓഗസ്റ്റ് 22ന് ആമസോൺ പ്രൈം ആരംഭിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ കൽക്കി 2898 എഡി ഓഗസ്റ്റ് 22ന് സ്ട്രീമിംഗ് ആരംഭിക്കും