കാന്താര രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്; പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടന
Sep 10, 2025, 11:22 IST

കാന്താര 2ന് കേരളത്തിൽ വിലക്ക്. ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കളക്ഷന്റെ 55 ശതമാനം വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടെന്നും ഇത് പറ്റില്ലെന്ന് ഫിയോകും അറിയിച്ചു
ഒക്ടോബർ 2നാണ് കാന്താര 2ന്റെ വേൾഡ് വൈഡ് റിലീസ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിനിടെയാണ് കേരളത്തിലെ ആരാധകരെ നിരാശപ്പെടുത്തി ഫിയോക് നിരോധനം ഏർപ്പെടുത്തിയത്
കേരളത്തിൽ ചിത്രത്തിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്. കാന്താര ആദ്യ ഭാഗത്തിന്റെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയായിരുന്നു. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് കാന്താര 2 റിലീസിനൊരുങ്ങുന്നത്.