അന്തരിച്ച സംവിധായകൻ സംഗീത് ശിവന്റെ സംസ്‌കാരം ഇന്ന് മുംബൈയിൽ

sangeeth

സംവിധായകൻ സംഗീത് ശിവന്റെ സംസ്‌കാരം ഇന്ന് മുംബൈയിൽ നടക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്. ദീർഘകാലമായി മുംബൈയിൽ സ്ഥിരതാമസമായിരുന്നു. ഛായഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്

മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. യോദ്ധ, ഗാന്ധർവം, ജോണി, നിർണയം, ഡാഡി, വ്യൂഹം തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങൾ ഒരുക്കിയത് സംഗീത് ശിവനാണ്. ബോളിവുഡിൽ എട്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു

യോദ്ധയിലൂടെ എ ആർ റഹ്മാനെ ആദ്യമായി മലയാളത്തിലെത്തിച്ചതും അദ്ദേഹമായിരുന്നു. രഘുവരൻ നായകനായ വ്യൂഹമാണ് ആദ്യ ചിത്രം.
 

Share this story