പുരസ്‌കാരം നൽകി ആദരിച്ച മാതൃരാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി: മമ്മൂട്ടി

mammootty

പത്മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ നന്ദി പറഞ്ഞ് മമ്മൂട്ടി. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാതൃരാജ്യത്തിന് നന്ദി എന്ന് തുടങ്ങുന്ന കുറിപ്പ് റിപബ്ലിക് ദിനാശംസ നേർന്നാണ് അവസാനിക്കുന്നത്

റിപബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്നലെയാണ് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി മുൻ പത്രാധിപരും ആർഎസ്എസ് നേതാവുമായ പി നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു. മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പത്മഭൂഷണും ലഭിച്ചു

മമ്മൂട്ടിയുടെ കുറിപ്പ്


മാതൃരാജ്യത്തിനു നന്ദി....
'പത്മഭൂഷൻ'
സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും
ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി .
എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ........

Tags

Share this story