മണിരത്‌നം- വിജയ് സേതുപതി കൂട്ടുകെട്ട് വീണ്ടും; നായിക വേഷത്തിൽ സായ് പല്ലവി

mani ratnam

പുതിയ ചിത്രം പ്രഖ്യാപിച്ച് മണി രത്‌നം. കമൽ ഹാസൻ നായകനായ തഗ് ലൈഫ് എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രമാണിത്. വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. എ ആർ റഹ്മാനാണ് സംഗീതം

മണിരത്‌നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് നിർമാണം. പുതിയ ചിത്രത്തിൽ സായ് അഭ്യങ്കറാകും സംഗീത സംവിധാനം നിർവഹിക്കുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ റഹ്മാനുമായുള്ള കൂട്ടുകെട്ട് മണിരത്‌നം തുടരുകയാണ്. 

1992ലെ റോജ എന്ന സിനിമ വഴിയാണ് മണിരത്‌നം-റഹ്മാൻ കൂട്ടുകെട്ട് ആരംഭിച്ചത്. കഴിഞ്ഞ 24 വർഷത്തിനിടെ മണിരത്‌നം ചിത്രത്തിൽ മറ്റാരും സംഗീതം നൽകിയിട്ടില്ല. ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും മണിരത്‌നത്തിനൊപ്പം ചേരുകയാണ്.
 

Tags

Share this story