മഞ്ഞുമ്മൽ ബോയ്‌സ് ഒടിടി റിലീസ് പ്രഖ്യാപിച്ചു; സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ

boys

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് തീയറ്ററിലെ മാസ് വിജയത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ് ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും സൂപ്പർ ഹിറ്റായിരുന്നു. 

കർണാടകയിലും തെലങ്കാനയിലും ചിത്രം ഹിറ്റായി മാറിയിരുന്നു. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. തമിഴ്‌നാട്ടിൽ 60 കോടിയിലധികം നേടിയപ്പോൾ കർണാടകയിൽ 15 കോടിയലധികമാണ് ചിത്രം നേടിയത്

മെയ് അഞ്ച് മുതൽ ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും
 

Share this story