മാസങ്ങൾക്ക് ശേഷം താര രാജാവ് തിരികെ എത്തി; കൊച്ചിയിലെത്തിയ മമ്മൂട്ടിക്ക് വൻ സ്വീകരണം
മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. മമ്മൂട്ടിയെ സ്വീകരിക്കാനായി മന്ത്രി പി രാജീവും ആലുവ എംഎൽഎ അൻവർ സാദത്തും അടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകനും വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു
മഹേഷ് നാരായണന്റെ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിന് യുകെയിൽ ആയിരുന്ന മമ്മൂട്ടി ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്. അസുഖബാധിതനായതിനെ തുടർന്ന് എട്ട് മാസങ്ങൾക്ക് മുമ്പാണ് മമ്മൂട്ടി ചെന്നൈയിലേക്ക് പോയത്. ഈ മാസം തുടക്കത്തിലാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്.
നെടുമ്പാശ്ശേരിയിൽ നിന്ന് തന്റെ പുതിയ ലാൻഡ് ക്രൂയിസർ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ഭാര്യ സുൽഫത്ത്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
