ലോക ഒടിടിയിലേക്ക്? വെളിപ്പെടുത്തലുമായി ദുൽക്കർ സൽമാൻ
Sep 21, 2025, 16:02 IST

മികച്ച റെക്കോഡുകളുമായി തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക: ചാപ്റ്റർ 1 ചാന്ദ്ര 267 കോടി ആഗോള കളക്ഷൻ നേടി മലയാള സിനിമയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഡൊമിനിക് അരുണിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഒടിടി റിലീസിനായി ആളുകൾ കാത്തിരിക്കുകയാണ്. ലോകയുടെ ഒടിടി റിലീസ് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്.
ഇതിനിടെ ഇതാ ലോകയുടെ ഒടിടി റിലീസ് സംബന്ധിച്ച് വ്യക്തത വരുത്തി ദുൽക്കർ സൽമാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. "ലോക അടുത്ത കാലത്തൊന്നും ഒടിടിയിൽ വരിച്ച, വ്യാജ വാർത്തകളെ അവഗണിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കൂ''- എന്നാൽ ദുൽക്കർ ഫെയ്സ് ബുക്കിൽ കുറിച്ചത്. ദുൽഖറിന്‍റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക: ചപ്റ്റർ 1- ചാന്ദ്ര.