ദി കേരളാ സ്റ്റോറിയുടെ പ്രദർശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മൾട്ടിപ്ലെക്‌സുകൾ
May 7, 2023, 15:41 IST

വിവാദ ചിത്രം ദി കേരളാ സ്റ്റോറിയുടെ പ്രദർശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മൾട്ടിപ്ലെക്‌സ് തീയറ്ററുകൾ. തമിഴ്‌നാട് മൾട്ടിപ്ലെക്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ ചിത്രം കാണാൻ ആളില്ലാത്തതും പരിണിച്ചാണ് ഈ തീരുമാനം.
നേരത്തെ സിംഗിൾ സ്‌ക്രീൻ തീയറ്ററുകൾ ചിത്രത്തിന്റെ പ്രദർശനത്തിൽ നിന്നും പിൻമാറിയിരുന്നു. മൾട്ടിപ്ലെക്‌സുകൾ കൂടി പിൻമാറിയതോടെ തമിഴ്‌നാട്ടിൽ ദി കേരളാ സ്റ്റോറിയുടെ പ്രദർശനം ഇനിയുണ്ടാകില്ല.