കാത്തിരിപ്പുകൾക്ക് വിരാമം; തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

thuramukham

നിവിൻ പോളി-രാജീവ് രവി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായ തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് പത്തിന് ചിത്രം തീയറ്ററുകളിലെത്തും. പലതവണകളായി റിലീസ് മാറ്റിവെച്ച ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് തീയറ്ററുകളിൽ എത്തിക്കുന്നത്

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ കഥ. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്

ജോജു ജോർജ്, ഇന്ദ്രജിത്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സന്തോഷ് കീഴാറ്റുർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
 

Share this story