37ാം ജന്മദിനത്തിൽ ധ്യാനിനെ തേടിയെത്തിയത് അച്ഛന്റെ വിയോഗം; ചേർത്തുപിടിച്ച് വിനീത്

dhyan

ധ്യാൻ ശ്രീനിവാസന്റെ 37ാം ജന്മദിനം ആയിരുന്നു ഇന്ന്. അതേ ദിവസം തന്നെയാണ് അച്ഛൻ ശ്രീനിവാസന്റെ വിയോഗ വാർത്ത ധ്യാനിനെ തേടിയെത്തിയത്. വിവരം അറിയുമ്പോൾ കോഴിക്കോട് സിനിമാ ഷൂട്ടിംഗ് സൈറ്റിലായിരുന്നു ധ്യാൻ. ഉടൻ തന്നെ കൊച്ചിക്ക് തിരിച്ചു. അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് സങ്കടം താങ്ങാനാകാതെ ധ്യാൻ പൊട്ടിക്കരഞ്ഞു.

ധ്യാനിനെ കണ്ടതോടെ വിഷമം സഹിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു. ഇരുവരെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും ചുറ്റും നിന്നു. സഹദോരൻ വിനീതാണ് ധ്യാനിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത്. 1988 ഡിസംബർ 20നായിരുന്നു ധ്യാനിന്റെ ജനനം

ചെന്നൈയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയ സമയത്താണ് വിനീത് ശ്രീനിവാസൻ അച്ഛന്റെ മരണ വാർത്ത അറിയുന്നത്. ഉടനെ വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ 8.30ഓടെയാണ് ശ്രീനിവാസൻ മരിക്കുന്നത്‌
 

Tags

Share this story