ആർ ആർ ആറിലെ നാട്ടു നാട്ടു പാട്ടിന് ഓസ്‌കാർ; ചരിത്രം രചിച്ച് കീരവാണി
Mon, 13 Mar 2023

ചരിത്രം കുറിച്ച് ഇന്ത്യൻ സിനിമാ രംഗം. ആർ ആർ ആറിലെ നാട്ടു നാട്ടു പാട്ടിന് ഓസ്‌കാർ അവാർഡ്. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് ഓസ്‌കാർ ലഭിക്കുന്നത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ദി എലിഫെന്റ് വിസ്പറേഴ്‌സും പുരസ്‌കാരം നേടി. ഇതോടെ ഇന്ത്യൻ സിനിമക്ക് ഇരട്ടി മധുരമാണ് ഓസ്‌കാർ പുരസ്‌കാരവേദിയിൽ നിന്നും ലഭിച്ചത്
എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭരവും രാഹുലും ചേർന്നാണ് നാട്ടു നാട്ടു എന്ന ഗാനം ആലപിച്ചത്. രണ്ട് പതിറ്റാണ്ടായി നിരവധി ഹിറ്റുകൾ തീർത്ത് ദക്ഷിണേന്ത്യൻ സിനിമ ലോകത്ത് തുടരുന്ന കീരവാണിക്ക് അഭിമാനാർഹമായ നേട്ടമാണ് ഓസ്‌കാർ പുരസ്‌കാരം.