പേട്രിയറ്റ് ഒടിടിയിലേക്ക്; ജൂൺ 5 മുതൽ സ്ട്രീമിങ്

Patriot

തിയേറ്ററുകളിൽ വൻ ചർച്ചയായ മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സി5 (ZEE5) വഴി ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാകും.

​വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ ഇരു സൂപ്പർതാരങ്ങളും ഒന്നിച്ചെത്തിയ ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഈ പൊളിറ്റിക്കൽ സ്പൈ ത്രില്ലറിൽ സയന്റിഫിക് ഡയറക്ടറായ ഡാനിയൽ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. റഹീം എന്ന മുൻ സൈനികനായി മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

​ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി തുടങ്ങി വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. തിയേറ്ററുകളിൽ മിശ്രപ്രതികരണം നേടിയെങ്കിലും ഒടിടിയിൽ ചിത്രം വലിയ മുന്നേറ്റം നടത്തുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.

Tags

Share this story