വീട്ടുതടങ്കലിലാക്കി, മാനസികരോഗിയായി ചിത്രീകരിച്ചു; അമീർ ഖാനെതിരെ ആരോപണവുമായി സഹോദരൻ

amir

ബോളിവുഡ് സൂപ്പർ താരം അമീർ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. അമീർ തന്നെ തന്നെ ഏറെക്കാലം വീട്ടിൽ അടച്ചുപൂട്ടിയിട്ടെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളായി ചിത്രീകരിച്ചെന്നും ഫൈസൽ ആരോപിച്ചു. തന്റെ സ്വത്തുക്കളുടെ ക്രയവിക്രയം നടത്താൻ അമിർ ശ്രമിച്ചതായും ഫൈസൽ ആരോപിക്കുന്നു

ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. അന്നെനിക്ക് ഭ്രാന്താണെന്നും സ്വയം കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്നും പറഞ്ഞ് ക്രയവിക്രയാധികാരം കരസ്ഥമാക്കാൻ അമീർ ശ്രമിച്ചു. സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്ത ആളാണ് ഞാനെന്ന് ജഡ്ജിക്ക് മുന്നിൽ പറയണമെന്നായിരുന്നു ആവശ്യം. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഇതോടെയാണ് വീട് വിട്ടുപോകാൻ ഞാൻ തീരുമാനിച്ചത്. 

എന്നാൽ അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ മരുന്ന് കുടിപ്പിക്കാനും നോക്കാനായി കാവൽക്കാരെ ഏർപ്പെടുത്തുകയും ചെയ്തു. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ പ്രതിഷേധിക്കാൻ തുടങ്ങി. വീട് വിട്ട് ഞാൻ നേരെ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. അദ്ദേഹത്തിന്റെ സഹായത്തോടെ സർക്കാർ ആശുപത്രിയിൽ പരിശോധനക്ക് വിധേയനായി. ഒരുപാട് വർഷങ്ങൾ കോടതിയിൽ കേസ് നടന്നു. ഒടുവിൽ ഞാൻ ജയിച്ചു എന്നും ഫൈസൽ ഖാൻ പറയുന്നു.
 

Share this story