തിയെറ്റർ റിലീസിനു പിന്നാലെ പ്രഭാസ് ചിത്രം രാജാ സാബിൻ്റെ വ‍്യാജ പതിപ്പ് ഓൺലൈനിൻ

Raja Saab

തെന്നിന്ത‍്യൻ താരമായ പ്രഭാസിനെ നായകനാക്കി മാരുതിയുടെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് രാജാ സാബ്. ഫാന്‍റസി കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ റീലിസായി ഒരു ദിവസം പിന്നിട്ടതിനു പിന്നാലെ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ ചോർന്നു.

യുഎസിലെ ഒരു റസ്റ്റോറന്‍റിൽ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പ് ടിവിയിൽ പ്രദർശിപ്പിച്ചതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. യുഎസിലെ ഒഹിയോയിലുള്ള റസ്റ്റോറന്‍റിലാണ് ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ പ്രദർശിപ്പിച്ചത്.

Movie

350 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആദ‍്യ ദിനം തന്നെ 100 കോടിയിലധികം ബോക്സ് ഓഫിസ് കളക്ഷൻ നേടിയിരുന്നു. 160 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രഭാസിനു പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്ത്, നിധി അഗർവാൾ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവരും ചിത്രത്തിൽ മുഖ‍്യവേഷത്തിൽ അഭിനിയിച്ചിരിക്കുന്നു.

Tags

Share this story