റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് ഉടമയുമായ റാമോജി റാവു അന്തരിച്ചു

ramoji

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഇ ടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

1983ൽ സ്ഥാപിച്ച ചലചിത്ര നിർമാണ കമ്പനിയായ ഉഷാകിരൺ മൂവീസിന്റെ സ്ഥാപകനാണ്. നാല് ഫിലിം ഫെയർ അവാർഡുകളും ദേശീയ ചലചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു

മാർഗദർശി ചിറ്റ് ഫണ്ട്, രമാദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ്. ആന്ധ്രാപ്രദേശ് ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ കൂടിയാണ്.
 

Share this story