പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്, 'ആരം' ടീസർ പുറത്ത്
സൈജു കുറുപ്പ് പൊലീസ് വേഷത്തിലെത്തുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ആരത്തിന്‍റെ ടീസർ പുറത്ത്. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പൂർണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പിന്‍റെ മുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സിഐ ആന്‍റോ.നീതി നിർവഹണത്തിൽ എപ്പോഴും സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഈ ചിത്രം പോകുന്നത്.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം,,ജിസ് ജോയ്, ജോപോൾ . സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ . ജെയ്ക്ക് ബിജോയ്സിന്‍റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള. കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ- കിരൺ മനോജ്. സ്റ്റിൽസ് - സിബിചീരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ. സൗണ്ട് ഡിസൈൻ -റോബിൻ ടോം . കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി. ഫിനാൻസ് കൺട്രോളർ- സിജോ ഡൊമിനിക്ക്. ഡിസൈൻ- മാമി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് - മാംഗോ സ്പേസ് . മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് . പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എന്‍റർടൈൻമെന്‍റും ചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.
