സൽമാൻ ഖാൻ - നയൻതാര ചിത്രം 'SVC63'; ഈദ് വിരുന്നായി തിയേറ്ററുകളിലേക്ക്
Updated: Apr 25, 2026, 16:40 IST
ബോളിവുഡ് താരം സൽമാൻ ഖാനും നയൻതാരയും ആദ‍്യമായി ഒന്നിക്കുന്നു. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ SVC63 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. തന്‍റെ എക്സ് അക്കൗണ്ടിലൂടെ സൽമാൻ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2027 ഈദിനോട് അനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൽമാൻ അറിയിച്ചിരിക്കുന്നത്. നയൻതാരയ്ക്കൊപ്പമുള്ള ബിഹൈൻഡ് ദി സീൻസ് വിഡിയോ അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന‍്യമുള്ള ചിത്രമാണിതെന്നാണ് സൂചന.
സൽമാനും നയൻതാരയെയും കൂടാതെ ചിത്രത്തിൽ മറ്റ് താരങ്ങൾ ആരൊക്കെയെന്ന വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം, മാതൃഭൂമി എന്ന ചിത്രമാണ് സൽമാന്‍റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
