20 വർഷമായി നമ്മൾ ശ്രദ്ധിക്കാത്ത നയൻതാരയുടെ ആ രഹസ്യം കണ്ടു പിടിച്ചത് ഷാരുഖ് ഖാൻ

Sharugh

തെന്നിന്ത്യയിലെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മലയാളി കൂടിയായ നയൻതാര. മനസ്സിനക്കരെ എന്ന ജയറാം നായകനായ ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലെക്ക് ചുവടുവെച്ച താരമാണ് നയൻതാര. പിന്നീട് തമിഴിലേക്ക് അരങ്ങേറി പുരുഷ താരങ്ങളെ പോലെ തന്നെ വലിയ ഒരു ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലേക്ക് അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നടി.

‘ജവാൻ’ എന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര അഭിനയിക്കാൻ പോകുന്നത്. ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ജവാൻ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കിംഗ്ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖാൻ ആണ്. ഷാരൂഖാന്റെ നായികയായാണ് നയൻതാര സിനിമയിൽ എത്തുന്നത്. വിജയ് സേതുപതിയാണ് അതേസമയം സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ മലയാളികൾ അടക്കം എല്ലാ പ്രേക്ഷകരും ഈ സിനിമയ്ക്ക് വേണ്ടി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നയൻതാരയെ കുറിച്ച് ഷാരൂഖാൻ പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാറൂഖാൻ നയൻതാരയെ കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു ഷാരൂഖാൻ നടത്തിയ പ്രതികരണം വൈറലായി മാറിയത്. തെന്നിന്ത്യൻ താര സുന്ദരിയായ നയൻതാരയെ കുറിച്ച് എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത് എന്നായിരുന്നു ഒരു ആരാധകന്റെ ഷാരൂഖാനോടുള്ള ചോദ്യം.

അവർ വളരെ സ്വീറ്റാണ് എന്നും അവർ എല്ലാ ഭാഷകളിലും സംസാരിക്കുമെന്നും അവരുടെ ഒപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് വളരെ മികച്ച അനുഭവം തന്നെയായിരുന്നു എന്നും ഷാരൂഖാൻ മറുപടിയായി പറഞ്ഞു. പുതിയ സിനിമയിൽ പ്രേക്ഷകർക്ക് അവരെ വളരെയധികം ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത് എന്നും കിംഗ്ഖാൻ കൂട്ടിച്ചേർത്തു. മുൻപ് ഷാരൂഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലേക്ക് ഒരു ഐറ്റം ഡാൻസ് ചെയ്യുവാൻ നയൻതാരയെ വിളിച്ചിരുന്നു എന്നും എന്നാൽ അന്ന് താരം അത് നിരസിക്കുകയായിരുന്നു എന്നും മുൻപുള്ള റിപ്പോർട്ടുകൾ പറയുന്നുണ്ടായിരുന്നു.

പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരം പ്രിയാമണി ആയിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനം അവതരിപ്പിച്ചത്. 2022 ഡിസംബർ 22നാണ് കണക്ട് എന്ന നയൻതാരയുടെ തമിഴ് ചിത്രം റിലീസ് ചെയ്തത്. വിഘ്‌നേഷ് ശിവൻ ചിത്രത്തിന്റെ നർമ്മതാവ്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അശ്വിൻ ശരവണൻ, കാവ്യാ രാംകുമാർ എന്നിവരാണ്. നയൻതാരക്ക് പുറമെ സത്യരാജ്, അനുപം ഘേർ, വിനയ് റായി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിച്ചാർ ഡ് കെൽവിൻ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Share this story